മാവേലിക്കര : സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് മന്നോടിയായുള്ള സെമിനാർ ഇന്ന് വൈകിട്ട് 3ന് ശ്രീകൃഷ്ണ ഗാനസഭയിൽ നടക്കും. മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു മാവേലിക്കര ഏരിയ പ്രസിഡന്റ് പി.എസ്.ജയകുമാർ അദ്ധ്യക്ഷനാവും. കേന്ദ്ര വർക്കിംഗ് കമ്മറ്റി അംഗം കെ.പ്രസാദ് വിഷയാവതരണം നടത്തും.