കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി പൂജ 2 മുതൽ 5 വരെ നടക്കും. 2 ന് രാവിലെ ദേവീ ഭാഗവതപാരായണം, വൈകിട്ട് 5ന് പൂജവയ്പ്പ് ദേവി സന്നിധിയിൽ, വൈകിട്ട് 7 ന് നൃത്തനൃതൃങ്ങൾ. ഒക്‌ടോബർ 5 ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും ക്ഷേത്ര മേൽശാന്തി പാലക്കോട്ടില്ലം അരുൺനമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും.