 
തുറവൂർ : കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ഒക്ടോബർ 5 ന് രാവിലെ 9 ന് വിദ്യാരംഭത്തോടെ സമാപിക്കും. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. .ദേവസ്വം പ്രസിഡന്റ് എസ്.ദിലീപ് കുമാർ അദ്ധ്യക്ഷനായി. കെ.പി.എം എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തുറവൂർ സുരേഷ് മുഖ്യപ്രഭാഷണവും മുഖ്യ ആചാര്യൻ ഹരിപ്പാട് സനാധന ധർമ്മപാഠശാല അദ്ധ്യക്ഷൻ പ്രവീൺ ശർമ്മ അനുഗ്രഹ പ്രഭാഷണവും നടത്തി. ക്ഷേത്രം മേൽശാന്തി ഹരിദാസ് ബ്രഹ്മസ്വംവെളി, ദേവസ്വം സെക്രട്ടറി പി.എം.രമണൻ, എസ്.എൻ.ഡി. പി യോഗം ശാഖാ ഭാരവാഹികളായ പി.കെ.ഹരിദാസ്, കെ.ശിവദാസൻ ,വാർഡ് അംഗം റിണ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.