ആലപ്പുഴ, ഇരവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രിപൂജാ മഹോത്സവത്തിന് തുടക്കമായി. ഒക്ടോബർ 5ന് സമാപിക്കും.
ടി.കെ.എം.എം.യു.പി.എസ് പ്രഥമാദ്ധ്യാപിക കെ.പി.ഗീത ഭദ്രദീപ പ്രകാശനം നടത്തി. 2 ന് വൈകിട്ട് പൂജവെയ്പ് നടക്കും.
5 ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം . നവരാത്രി പൂജാദിനങ്ങളിൽ വൈകിട്ട് 7 മുതൽ സംഗീതാരാധന ഉണ്ടാകും.