ps-sreedharanpilla
മാന്നാര്‍ നായര്‍ സമാജത്തിന്റെ 120-ാമത് വാര്‍ഷികം ഗോവ ഗവർണർ അഡ്വക്കേറ്റ് പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ : മാന്നാർ നായർ സമാജത്തിനും അതിന്റെ സ്ഥാപകർക്കും നാടിന് വെളിച്ചം പകർന്നു നൽകാൻ കഴിഞ്ഞതായി ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. മാന്നാർ നായർ സമാജത്തിന്റെ 120ാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാന്നാർ നായർ സമാജം പ്രസിഡന്റ് എ. ഹരീന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ബാലകൃഷ്ണപിള്ള, നായർ സമാജം സ്‌കൂൾ മാനേജർ കെ.ആർ രാമചന്ദ്രൻ നായർ, നായർ സമാജം എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർ, ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റർ കെ. വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി സുരേഷ് ചേക്കോട്ട് എന്നിവർ സംസാരിച്ചു. നായർ സമാജം സെക്രട്ടറി പി.ആർ ഹരികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എൽ.പി സത്യപ്രകാശ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസിൽ നിന്ന് എൽ.എൽ.എം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മാലിനി വേണുഗോപാൽ, വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബി.എ എൽ.എൽ.ബി ഒണേഴ്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നിരഞ്ജന ജെ.അനിൽ എന്നിവരെയും ഗവർണർ അനുമോദിച്ചു.