മാവേലിക്കര: കൊറ്റാർകാവ് ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ദേവീ ഭാഗവത നവാഹയജ്ഞവും തുടങ്ങി. 30ന് വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന, ഒക്ടോബർ 1ന് വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ, 2ന് വൈകിട്ട് 5ന് നാരങ്ങാവിളക്ക്, 3ന് രാവിലെ 10ന് മഹാ മൃത്യുഞ്ജയ ഹോമം, 4ന് രാവിലെ 10ന് കുമാരീപൂജ, 5ന് രാത്രി 7ന് കുങ്കുമാഭിഷേകം എന്നിവയും എല്ലാ ദിവസങ്ങളിലും പുലർച്ചെ 5.30ന് ഹരിനാമകീർത്തനം, ഗണപതി ഹോമം, ഗായത്രി ഹോമം, വിഷ്ണു സഹസ്രനാമം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് പ്രസാദം ഊട്ട് ,വൈകിട്ട് 6.45ന് യജ്ഞശാലയിൽ നാമസങ്കീർത്തനം എന്നിവയും നടക്കും.