 
മാന്നാർ: കുരട്ടിക്കാട് 1647-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും 1432-ാം നമ്പർ വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും മെരിറ്റ് അവാർഡ് ദാനവും നടത്തി. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്റ്റർ ബോർഡ് അംഗവുമായ പി.എൻ.സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ കുമ്മിണിക്കര അദ്ധ്യക്ഷത വഹിച്ചു. വനിതാ കരയോഗം പ്രസിഡന്റും വാർഡ് മെമ്പറുമായ വത്സല ബാലകൃഷ്ണൻ ഓണ സന്ദേശം നൽകി. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ കരയോഗാംഗങ്ങളുടെ മക്കൾക്ക് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻദാസ് കാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. താലൂക്ക് യൂണിയൻ കമ്മറ്റി അംഗം കെ.സുരേഷ്‌കുമാർ അശ്വനി, യൂണിയൻ പ്രതിനിധി പ്രദീപ് ശാന്തിസദൻ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി പ്രസന്നകുമാർ പല്ലവന മഠം സ്വാഗതവും വനിതാ സമാജം സെക്രട്ടറി കനകം അപ്പുകുട്ടൻ നന്ദിയും പറഞ്ഞു.