p
കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂൾ ആഡിറ്റോറിയത്തിന് സ്റ്റേജ് നിർമ്മാണത്തിനായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ പോപ്പ് പയസ് അലൂമിനി അസോസിയേഷന്റെ സംഭാവന സ്കൂൾ മാനേജർ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സംഘടനാ ഭാരവാഹികൾ കൈമാറുന്നു.

കറ്റാനം : കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ സ്റ്റേജ് നിർമ്മാണത്തിനായി പൂർവ വിദ്യാർത്ഥി സംഘടനയായ പോപ്പ് പയസ് അലൂമിനി അസോസിയേഷൻ 3 ലക്ഷം രൂപ സംഭാവന നൽകി. സ്‌കൂൾ മാനേജരും മാവേലിക്കര രൂപതാ അദ്ധ്യക്ഷനുമായഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സംഘടന രക്ഷാധികാരി ഫാ.ജോൺ ജേക്കബ് പേരൂർ പറമ്പിൽ , പ്രസിഡന്റ് അഡ്വ.തോമസ് എം.മാത്തുണ്ണി, മുൻ പ്രസിഡന്റ് ഡോ.സൈമൺ തരകൻ എന്നിവർ ചേർന്ന് തുക കൈമാറി.
സ്‌കൂൾ ലോക്കൽ മാനേജർ ഫാ. കുരിയാക്കോസ് തിരുവാലിൽ, രാജൻ കെ.മാത്യു, എസ്.ജയചന്ദ്രൻ , ആലീസ് എബ്രഹാം എന്നിവർ പങ്കെടുത്തു.