ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായ യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുമൺകാവ് വാക്കനാട് പടിഞ്ഞാറ്റേവില്ലയിൽ വിഘ്നേഷ് ബാബു (24) ആണ് മരിച്ചത്. പഴവീട് പ്രവർത്തിക്കുന്ന ആശുപത്രിയോട് ചേർന്ന് ജീവനക്കാ‌ർക്ക് താമസിക്കാനുള്ള കെട്ടിടത്തിൽ വിഘ്നേഷിന്റെ മുറിയുടെ വാതിൽ ഇന്നലെ രാവിലെ തുറക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10 മണിക്കും വിഘ്നേഷിനെ കണ്ടിരുന്നതായി ഒപ്പമുള്ളവർ മൊഴി നൽകി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ല. ആലപ്പുഴ സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു.