അമ്പലപ്പുഴ : വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി കേരളകൗമുദി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതിക്ക് പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് തുടക്കമാകും. പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനാണ് സ്‌കൂളിലേക്കാവശ്യമായ കേരളകൗമുദി പത്രം സ്പോൺസർ ചെയ്യുന്നത് . അമ്പലപ്പുഴ പ്രിൻസിപ്പൽ എസ്. ഐ ടോൾസൺ പി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ എം.ടി മധു അദ്ധ്യക്ഷനാകും. കേരളകൗമുദി അസി.സർക്കലേഷൻ മാനേജർ പി.കെ.സുന്ദരേശൻ പദ്ധതി വിശദീകരിക്കും. പി.ടി.എ പ്രസിഡന്റ് ബി.ഹരിദാസ് സ്വാഗതവും ഹെഡ്‌മിസ്ട്രസ് കെ.സി.ചന്ദ്രിക നന്ദിയും പറയും.