അമ്പലപ്പുഴ: കഴിഞ്ഞ ദിവസം നടന്ന ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ വീടുകളിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കാക്കാഴം പുതുവൽ നജീബ്‌ (33), പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം പുത്തൻതോപ്പ് ഫസൽ (40) കക്കാഴം പുതുവൽ ഫറൂഖ്‌ (18), അൻഷാദ്‌ (30) എന്നിവരുടെ വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.