മുതുകുളം: കർഷകമോർച്ച മുതുകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജലമാണ് ജീവൻ പദ്ധതിക്ക് തുടക്കം കുറിച്ചു. മുതുകുളത്ത് മഴക്കുഴികൾ നിർമ്മിച്ചും മലിനജലം ചാലുകീറി ഒഴുക്കിവിട്ടും കായംകുളം കായലിൽ നിന്നും ഉപ്പുവെള്ളം കയറി ജലസ്രോതസ് മലിനമാകാതിരിക്കുവാൻ മണ്ണിട്ട് ചിറകെട്ടിയുമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യോഗം കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റുമാരായ മോഹനൻ പിള്ള, ശിവദാസ്, മണ്ഡലം സെക്രട്ടറി അശോക് കുമാർ ഗണേശൻ, കർഷകമോർച്ച മുതുകുളം പഞ്ചായ്ത്ത് വൈസ് പ്രസിഡന്റ് രാജശേഖരപിള്ള, ജനറൽ സെക്രട്ടറി ബാബു കുട്ടൻ, രീ: മധു, സോമശേഖരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു .