 
ഹരിപ്പാട്: ചരിത്ര പുരുഷൻ ആറാട്ടുപുഴ വേലായുധ പണിക്കരെ അഭ്ര പാളികളിലൂടെ ലോക ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ച പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ നിർമാതാവ്, സംവിധായകൻ, മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാവ് എന്നിവരെ ഒക്ടോബർ 9ന് ആദരിക്കുന്നതിന്റ ഭാഗമായി സാമൂഹിക മുന്നേറ്റ മുന്നണിയുടെ ഭാരവാഹികൾ സംവിധായകൻ വിനയനെ സന്ദർശിച്ചു. സംസ്ഥാന ചെയർമാൻ കെ.പി അനിൽദേവ്, ജനറൽ സെക്രട്ടറി ഡോ.ബി അബ്‌ദുൽസലാം, ആറാട്ടുപുഴ യൂണിറ്റ് പ്രസിഡന്റ് കെ.രാജീവൻ, സെക്രട്ടറി ജി.സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.കോന്നി ഗോപകുമാർ, ആർ. രാധാകൃഷ്ണൻ സമുദ്ര, കരുനാഗപ്പള്ളി യൂണിറ്റ് ഭാരവാഹികളായ എസ്. രവി, കുഞ്ഞുമോൻ പല്ലിയിൽ, രാജേഷ് കടമ്പനാട് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.