ഹരിപ്പാട്: എടത്വ വാട്ടർ അതോറിട്ടി വീയപുരം ഗ്രാമപഞ്ചായത്തിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നിരാഹരസമരം സംഘടിപ്പിക്കുന്നു .തുരത്തേൽ പാലത്തിന് അടിഭാഗത്തുള്ള പൈപ്പ് പൊട്ടി ഒരുവർഷം പിന്നിട്ടിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാലും,രണ്ടാം വാർഡിലെ അറുപതോളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പാളയത്തിൽ കോളനിയിലേയും, എസ്. സി.കുടുംബങ്ങൾമാത്രം താമസിക്കുന്ന പ്രയാറ്റേരിൽ മണിയൻകേരിൽ ,കഞ്ഞിരം തുരുത്ത് എന്നിവിടങ്ങളിലെ പൊപ്പുകൾ പൊട്ടി കുടിവെള്ളം പാഴായി പോയിട്ടും പരിഹാരം കാണാൻ കഴിയാത്ത അധികൃതരുടെ ഉത്തരവാദിത്വം ഇല്ലായ്മയി പ്രതിഷേധിച്ചാണ് സമരം. ഇന്ന് രാവിലെ പത്ത് മുതൽ എടത്വ വാട്ടർ അതോറിട്ടി ഓഫീസ് പടിക്കലാണ് നിരാഹാരസമരം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് അദ്ധ്യക്ഷത വഹിക്കും.