ഹരിപ്പാട് : ജലഅതോറിട്ടി ഹരിപ്പാട് സബ് ഡിവിഷൻ പരിധിയിലെ ഹരിപ്പാട്, കായംകുളം മുനിസിപ്പാലിറ്റികൾ, ചേപ്പാട്, ചിങ്ങോലി ചെറുതന, കുമാരപുരം, പള്ളിപ്പാട്. തൃക്കുന്നപ്പുഴ, കരുവാറ്റ, കാർത്തികപ്പള്ളി, കൃഷ്ണപുരം, കണ്ടല്ലൂർ, മുതുകുളം, പത്തിയൂർ, ആറാട്ടുപുഴ, ദേവികുളങ്ങര പഞ്ചായത്തുകളിലെയും വെള്ളക്കരത്തിന്റെ ബിൽ കുടിശ്ശികയുള്ളതും മീറ്റർ പ്രവർത്തിക്കാത്തതുമായ ഉപഭോക്താക്കളുടെ കണക്ഷനുകൾ ഇനിയൊരറിയിപ്പ് കൂടാതെ വിച്ചേദിക്കുമെന്ന് ഹരിപ്പാട് വാട്ടർ സപ്ലൈ പ്രോജക്റ്റ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു . ഉപഭോക്താക്കൾ കുടിശിക ഒടുക്കിയും പ്രവർത്തിക്കാത്ത വാട്ടർ മീറ്റർ മാറ്റിസ്ഥാപിച്ചും നിയമനടപടികളിൽ നിന്നും ഒഴിവാകണമെന്നും ജല അതോറിട്ടി ഓഫീസ് മുഖേനയോ epay.kwa.kerala.gov.inൽ ഓൺലൈനായോ ബിൽ അടക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.