
പൂച്ചാക്കൽ : കുളത്തിൽ കുളിക്കാനിറങ്ങിയ വൃദ്ധൻ മുങ്ങി മരിച്ചു. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് വേലംപറമ്പ് വീട്ടിൽ രഘുനാഥപിള്ള (74)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പള്ളിച്ചന്ത ആയുർവ്വേദ ആശുപത്രിക്ക് സമീപമുള്ള ശാസ്താംകുളത്തിന്റെ കരയിൽ വസ്ത്രങ്ങൾ ഇരിക്കുന്നതു കണ്ട് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചെത്തിയ ചേർത്തല ഫയർ ഫോഴ്സ് കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിത്ത്, രതീഷ് . മരുമക്കൾ : ദിവ്യ, സൂര്യ.