
മാവേലിക്കര : നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോഡ്രൈവർ മരിച്ചു. ഇറവങ്കര ഓലിക്കുഴി വേലന്റെ തെക്കതിൽ രാജൻ (58) ആണു മരിച്ചത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ചെങ്ങന്നൂർ സ്വദേശിനി ശ്രീകലയ്ക്ക് (42) ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ കൊച്ചാലുംമൂട് കൊല്ലകടവ് റോഡിലായിരുന്നു അപകടം. കൊച്ചാലുമൂട് ഭാഗത്തേക്കു അമിത വേഗതയിലെത്തിയ കാർ ടിപ്പർ ലോറി, മോട്ടോർ വാഹന വകുപ്പിന്റെ വാഹനം, സ്കൂട്ടർ, മറ്റൊരു കാർ എന്നിവയിൽ ഇടിച്ചിട്ടാണ് എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചത്.