photo

രക്ഷിക്കുന്നതിനിടെ അമ്മയ്ക്കും കടിയേറ്റു

ചേർത്തല : വീടിനുള്ളിലിരുന്ന ഏഴു വയസുകാരന്റെ ചുണ്ട് തെരുവുനായ് കടിച്ചു പറിച്ചു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും കടിയേറ്റു. വയലാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കളവംകോടം നികർത്തിൽ സുധീഷിന്റെ ഭാര്യ സവിത (30), മകൻ സ്വാർത്ഥിക് കൃഷ്ണഎന്നിവരെയാണ് തെരുവു നായ ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ഇരുവരെയും ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സ്വാർത്ഥിക്കിന്റെ ചുണ്ടുകളിൽ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം.

സ്വാർത്ഥിക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സവിതയ്ക്ക് കൈയിലും തുടയിലും നായയുടെ കടിയേ​റ്റത്.