
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പിയുടെ കരുതൽ പെൻഷൻ വിതരണ പദ്ധതിക്ക് തുടക്കമായി. രോഗികളും നിരാലംബരും നിസഹായരുമായ 50പേർക്ക് തുടർച്ചയായി 2000 രൂപ വീതം പത്ത് മാസം നൽകുന്ന പദ്ധതിയാണിത് .10 ലക്ഷം രൂപയാണ് ഇതിനായി ചെലവ്. എ.എം. ആരിഫ് എം.പി പദ്ധതി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു .ജോർജ് തോമസ്, ഉണ്ണി കൃഷ്ണൻ, ബി.അജേഷ്, ടി.ശിവകുമാർ, വിധു ഉണ്ണിത്താൻ , കെ.ജി.ഗിരീശൻ, കൃഷ്ണകുമാർ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.