ആലപ്പുഴ: നബിദിനാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ലജ്നത്തുൽ മുഹമ്മദീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നബിദിന റാലിയും സമ്മേളനവും ഒക്‌ടോബർ ഒമ്പതിന് നടക്കും. വൈകിട്ട് അസർ നമസ്‌ക്കാരത്തിനു ശേഷം കിഴക്കേ മുസ്ളീം ജമാഅത്ത് മസ്‌താൻ പള്ളിക്ക് സമീപത്തു നിന്ന് ആരംഭിക്കുന്ന റാലി ലജ്നത്ത് അങ്കണത്തിൽ സമാപിക്കും. പൊതുസമ്മേളനത്തിൽ പ്രമുഖ പണ്ഡിതൻമാർ പങ്കെടുക്കും.