ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ അമൃതം പദ്ധതിയുടെ രണ്ടാം ഘട്ട നേത്ര പരിശോധന സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ സി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.ജി. ഗിരീശൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രദീപ് കൂട്ടാല, ജോമോൻ കണ്ണാട്ട്മഠം, ഗോപകുമാർ ഉണ്ണിത്താൻ, ലോബി വിദ്യാധരൻ, അരുൺ എൽ. ബിന്ദു ഡി, ലക്ഷ്മി ലോബി, എന്നിവർ പ്രസംഗിച്ചു. ഒപ്‌ട്രോമെട്രിസ്റ്റ് ഇന്ദു ജെ. പരിശോധനക്ക് നേതൃത്വം നൽകി.