ചേർത്തല : ചേർത്തല എൻ.എസ്.എസ് കോളേജിൽ 2019ൽ അഡ്മിഷൻ എടുത്ത് 2022ൽ പഠനം പൂർത്തീകരിച്ച എസ്.സി,എസ്.ടി,ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ അഡ്മിഷൻ സമയത്ത് അടച്ച സ്പെഷ്യൽ ഫീസും ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 2016 മുതലുള്ള കോഷൻ ഡിപ്പോസിറ്റ് തുകയും വിതരണം ആരംഭിച്ചു. 30ന് മുമ്പായി കോളേജ് ഓഫീസിൽ നിന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.