ആലപ്പുഴ : നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എ.സി റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൂപ്പള്ളി കോസ്‌വേ സ്ലാബ് ആൻഡ് ഗർഡർ കോൺക്രീറ്റിംഗ് ഇന്ന് രാത്രി ഒമ്പതു മുതൽ വെള്ളി പുലർച്ചെ അഞ്ചുവരെ നടത്തും. വാഹനങ്ങൾ മങ്കൊമ്പ്, ചമ്പക്കുളം എസ്.എൻ കവല വഴിയോ, മങ്കൊമ്പ്,ചമ്പക്കുളം, പൂപ്പള്ളി വഴിയോ ആലപ്പുഴയ്‌ക്ക് പോകണം. ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ കൈനകരി, പൂപ്പള്ളി,ചമ്പക്കുളം, മങ്കൊമ്പ് വഴിയും പോകണം.