ചേർത്തല: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ പൂജവയ്പ്പും എഴുത്തിനിരുത്തും നടത്തും.പൂജവെയ്ക്കുന്നതിനായുള്ള ആയുധങ്ങളും പുസ്തകങ്ങളും 2 ന് വൈകിട്ട് 3 മുതൽ 6 വരെ യൂണിയൻ ഓഫീസിൽ സ്വീകരിക്കും. 3ന് അഷ്ടമി പൂജയും ഭജനയും,4 ന് മഹാനവമി പൂജയുംസംഗീതാർച്ചനയും,5 ന് വിജയദശമി പൂജ എന്നിവ നടക്കും. വിജയദശമിനാളിൽ രാവിലെ 6 മുതൽ വിദ്യാരംഭം. കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്ന എഴുത്തിനിരുത്ത് ചടങ്ങിന് റിട്ട.സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ പി.കെ.ജെയിൻ നേതൃത്വം നൽകും.തുടർന്ന് പൂജയെടുപ്പ്,സംഗീത സദസ്,സമൂഹസദ്യ എന്നിവ നടക്കും.നവരാത്രിയോടനുബന്ധിച്ചുള്ള ദേവീഭാഗവത പാരായണത്തിന്
ടി.കെ.സുന്ദരരാജൻ ആചാര്യനാകും.എൻ.പി. രാജേന്ദ്രൻ ആചാരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികനാകും.