ambala
കളത്തിൽ ചന്ദ്രശേഖരൻ നായർ

അമ്പലപ്പുഴ : അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ നവതിയിലേക്ക് . അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനമാണ് ഇന്നാഘോഷിക്കുന്നത് . ജന്മദിനത്തോടനുബന്ധിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനവും തുലാഭാരവും അല്ലാതെ വിശേഷ ആഘോഷങ്ങൾ ഒന്നും ഇല്ല. 21 വർഷം സമൂഹപ്പെരിയോൻ സ്ഥാനത്തു നിന്ന് അമ്പലപ്പുഴ സംഘത്തെ നയിച്ച ചന്ദ്രശേഖരൻ നായർ പ്രായാദ്ധിക്യത്തെ തുടർന്ന് കഴിഞ്ഞ വർഷം സ്ഥാനം എൻ. ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറിയ ശേഷം , സംഘത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു. സമൂഹപ്പെരിയോനായി ചുമതല ഏറ്റതു മുതൽ കൊവിഡ് കാലാരംഭം വരെ മുടക്കം കൂടാതെ മണ്ഡല - മകരവിളക്കു ദർശനത്തിനുപരി എല്ലാ മലയാള മാസങ്ങളിലും ശബരിമല ദർശനം നടത്തിയിരുന്നു. അദ്ദേഹം 350ൽപരം പ്രാവശ്യം ശബരിമല ദർശനം നടത്തുകയും 200ൽപരം ആഴി പൂജകൾക്ക് കാർമ്മികത്വം വഹിക്കുകയും ചെയ്തു.