ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്വാഗത സംഘം രൂപീകരണ യോഗം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബി.ഹരിഹരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കണിശേരി മുരളി,ട്രഷറർ ഡി.ബാബു,അസീസ് പായിക്കാട്, ടി.എസ്.സലിം,ആർ.കുമാരദാസ്,സി.വി.ഗോപി എന്നിവർ സംസാരിച്ചു.ഡിസംബർ 29,30 തിയതികളിൽ ചേർത്തലയിലാണ് ജില്ലാ സമ്മേളനം
.