t
t

# ജില്ലയിൽ എം.ഡി.എം.എ കേസുകൾ കൂടുന്നു

ആലപ്പുഴ: എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുമായി പി​ടി​യി​ലാകുന്ന യുവാക്കളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ഈ വർഷം ആഗസ്റ്റ് വരെ 259 നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.
എം.ഡി.എം.എ കണ്ടെത്തിയ കേസുകളാണ് ഇതിലധികവും. ഗ്രാമിന് 3,000 രൂപ മുതൽ ഡിമാൻഡ് അനുസരിച്ച് വില കൂട്ടുന്ന എം.ഡി.എം.എയ്ക്ക് ജില്ലയിൽ ആവശ്യക്കാരേറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എട്ട് മാസത്തിനിട‌െ 48 ഗ്രാം എം.ഡി.എം.എയാണ് ജില്ലയിൽ വിവിധ കേസുകളിലായി പിടികൂടിയത്. എം.ഡി.എം.എയ്ക്ക് പുറമേ ഹാഷിഷ് ഓയിൽ, ചരസ്, എൽ.എസ്.ഡി എന്നിവയും വ്യാപകമാണ്. കഞ്ചാവിന്റെ ഉപഭോഗത്തിനും യാതൊരു കുറവുമില്ല. വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസുകളുമുണ്ട്. 147 കിലോ കഞ്ചാവാണ് കഴിഞ്ഞ ഈ വർഷം വിവിധ റെയ്ഡുകളിൽ പിടിച്ചെടുത്തത്.

# ജില്ലയിൽ പിടികൂടിയ ലഹരി വസ്തുക്കൾ (ജനുവരി മുതൽ ആഗസ്റ്റ് വരെ)

ഹാഷിഷ് ഓയിൽ: 22 ഗ്രാം

ചരസ്: 8.306 ഗ്രാം

കഞ്ചാവ്: 146.68 കിലോഗ്രാം

എം.ഡി.എം.എ: 47.97 ഗ്രാം

എൽ.എസ്.ഡി: 0.055 മില്ലിഗ്രാം

പുകയില: 766 കിലോഗ്രാം

കഞ്ചാവ് ചെടി: 7 എണ്ണം

# രജിസ്റ്റർ ചെയ്ത കേസുകൾ

(മാസം - അബ്കാരി - എൻ.ഡി.പി.എസ് - കോട്പ)

ജനുവരി: 101 -25 - 417

ഫെബ്രുവരി: 103 - 27 - 355

മാർച്ച്: 110 - 34 - 419

ഏപ്രിൽ:104 - 28 - 381

മേയ്: 93 - 37 - 410

ജൂൺ: 106 - 33 - 427

ജൂലായ്: 115 - 32 - 166

ആഗസ്റ്റ്: 150 - 43 - 181

സിന്തറ്റിക്ക് ലഹരി വസ്തുക്കളുമായി​ പി​ടി​യി​ലാകുന്നവരി​ൽ കൂടുതലും യുവാക്കളാണ്. ലഹരി ഉപയോഹവും വിപണനവും തടയാൻ കർശനമായ നടപടികൾ സ്വീകരി​ക്കുന്നുണ്ട്

ഡെപ്യൂട്ടി എക്സൈസ് കമ്മി​ഷണർ, ആലപ്പുഴ