ചേർത്തല : വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും തുടങ്ങി. ഒളതല പൊന്നപ്പൻ ജ്യോത്സ്യർ നവാഹ യജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി.ഗാനരചയിതാവ് രാജീവ് ആലുങ്കൽ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. കെ.ഡി.രാമകൃഷ്ണൻ പുന്നപ്രയാണ് യജ്ഞാചാര്യൻ. യജ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് പ്രസാദ്ഉൗട്ട്,ഒന്നുവരെ രാത്രി 8ന് സംഗീത കച്ചേരി. ഇന്ന് വൈകിട്ട് സർവൈശ്വര്യപൂജ,3ന് ദുർഗാഷ്ടമി ദിനത്തിൽ രാവിലെ 10ന് കുമാരിപൂജ,വൈകിട്ട് 7ന് പൂജവയ്പ്, 4ന് രാവിലെ കലശാഭിഷേകം,വൈകിട്ട് 7ന് മാൻഡലിൻ കച്ചേരി. 5ന് വിജയദശമി ദിനത്തിൽ രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം,8ന് സംഗീതകച്ചേരി,11.30ന് കാഷ് അവാർഡ് വിതരണം,രാത്രി 7.30ന് നൃത്തനൃത്യങ്ങൾ,തിരുവാതിരക്കളി.