 
ആലപ്പുഴ : കുവൈറ്റിൽ നടക്കുന്ന ഇന്റനാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആഷ്ലിൻ അലക്‌സാണ്ടറിന് ആലപ്പുഴ ഒളിമ്പിക് അസോസിയേഷനും ആലപ്പി ബീച്ച് ക്ലബ്ബും സംയുക്തമായി യാത്രഅയപ്പ് നൽകി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ആഷ്ലിനെ പൊന്നാട അണിയിച്ചു. 35 അംഗ ഇന്ത്യൻ ടീമിൽ രാജ്യം ഉറ്റുനോക്കുന്ന താരമാണ് ആഷ്ലിൻ. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, ആലപ്പി ബീച്ച് ക്ലബ് അംഗങ്ങളായ ആനന്ദ് ബാബു, നസറുദ്ദീൻ, ഒളിമ്പിക് അസോസിയേഷൻ കോ ഓർഡിനേറ്റർ വിമൽ പക്കി, ആഷ്ലിന്റെ പിതാവ് അലക്‌സാണ്ടർഎന്നിവർ പങ്കെടുത്തു.