പൂച്ചാക്കൽ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി അരൂർ നിയോജകമണ്ഡലം ശില്പശാലയും അവലോകന യോഗവും നടന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് അദ്ധ്യക്ഷയായി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് മുഖ്യാതിഥിയായി . ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.സുധീഷ്, അഷറഫ് വെള്ളേഴത്ത്,ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീജ,
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.അഭിലാഷ്, താലൂക്ക് വ്യവസായ ഓഫീസർ എസ്. ജയേഷ്, വ്യവസായ വികസന ഓഫീസർമാരായ കെ.സുബ്രഹ്മണ്യൻ, ശാന്തി.ആർ. പൈ, ജയ്സൺ കെ.ജോർജ്ജ്, ദിവ്യ ജി.കൃഷ്ണൻ , ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ , വകുപ്പ് ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഇന്റേൺസ് തുടങ്ങിയവർ പങ്കെടുത്തു.