കായംകുളം: ഗാന്ധിജയന്തിയോടനുബന്ധിച്ച് കായംകുളം എസ്.എൻ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ കായംകുളം നഗരസഭാ പരിധിയിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ച് 30 ന് ഉച്ചയ്ക്ക് 1.30 ന് ഇന്റർ ഹൈസ്കൂൾ ഗാന്ധി ക്വിസ് മത്സരം നടത്തും. സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾക്ക് എസ്.എൻ വിദ്യാ പീഠത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാവുന്നതാണന്ന് പ്രിൻസിപ്പൽ അറിയിച്ചു.