lattissia

ആലുവ: എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ ലെറ്റീഷ്യ (ആനി വളവി - 99) നിര്യാതയായി. വെച്ചൂർ, ധർമ്മഗിരി, എറണാകുളം, കോതമംഗലം, വാഴക്കുളം ,കരിമണ്ണൂർ, അങ്കമാലി, കല്ലൂർക്കാട്, തുവൂർ, കാക്കനാട്, പ്രൊവിൻഷ്യൽ ഹൗസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 2.30ന് ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസിൽ. ചേർത്തല തൈക്കാട്ടുശ്ശേരി മുളക്കൽ പരേതനായ വർക്കി - മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഐസക് വളവി, ജേക്കബ് വളവി, പരേതരായ പി. ദേവസിയ, ജോസ് വളവി, ഫാ. ജോൺ മുളക്കൽ.