dou

ആലപ്പുഴ: ശിവകാശി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ.ബി.ജെ ഡൈനാമിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകുന്ന വി.ഐ.പി 2022 അവാർഡിന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, അഡ്വ.എ.എം ആരിഫ് എം.പി, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവർ അർഹരായി.

പാലിയേറ്റീവ് രംഗത്തും ജൈവ കൃഷി രംഗത്തുമുള്ള മികച്ച സംഭാവനകൾ പരിഗണിച്ച് ആർ.നാസറിനെയും മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ അഡ്വ.എ.എം ആരിഫിനെയും കൊവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾ, നഗരത്തെ സമ്പൂർണ്ണ ശുചിത്വവത്കരിക്കാൻ വേണ്ടി നടപ്പാക്കുന്ന അഴകോടെ ആലപ്പുഴ പദ്ധതി എന്നിവ പരിഗണിച്ച് സൗമ്യരാജിനെയും അവാർഡിന് തിരഞ്ഞെടുക്കുകയായിരുന്നു.

ആലപ്പുഴ റമദ ഹോട്ടലിൽ സംഘടിപ്പിച്ച പുരസ്‌കാര ചടങ്ങിൽ എ.ബി.ജെ ഫൗണ്ടേഷൻ ഡയക്ടർ ഡോ.സലിം, ജോയിൻറ് ഡയറക്ടർ ഡോ.ലക്ഷ്മിപ്രഭ, എ.ബി.ജെ കേരള കോർഡിനേറ്റർ ജോസുകുട്ടി, പുരസ്‌കാര ജേതാക്കളായ ആർ.നാസർ, അഡ്വ.എ.എം ആരിഫ്, സൗമ്യരാജ്, എന്നിവർ സംസാരിച്ചു. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, ആർ.വിനിത, കൗൺസിലർമാരായ എ.എസ് കവിത, ലിന്റ ഫ്രാൻസിസ്, ബി.നസീർ, സിമി ഷാഫിഖാൻ, റഹിയാനത്ത്, രാഖിരജികുമാർ, എന്നിവർ പങ്കെടുത്തു.