 
ചാരുംമൂട് : ചുനക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു നൽകിയ ആംബുലൻസിന് അടിയന്തരമായി ഡ്രൈവറെ നിയമിക്കുക,മതിയായ ഡോക്ടറന്മാരെ നിയമിക്കുക, ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ചുനക്കര തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ആശുപത്രിക്കു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി മനോജ്.സി.ശേഖർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ പൈനുംമൂട് , നൂറനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ്, വൈസ് പ്രസിഡന്റ് എസ്.സാദിഖ്, എൻ.ബാലകൃഷ്ണപിള്ള , എസ്. മനേഷ് കുമാർ, ഷാജഹാൻ, ഷെറഫുദീൻ കല്ലറവിള്ള, മാജിദാസാദിഖ്, രതീഷ് കുമാർ, രാജു ചെറിയാൻ, ഹബീബ് നെടിയവിള ,ഷീബ സുധീർ ,രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.