photo
ആലപ്പുഴ വൈഎംസിഎ ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ മസ്റ്റേറ്റ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ ബോയ്‌സ്, ഗേൾസ് ടീമുകൾക്കുള്ള ജേഴ്‌സി ഇന്ത്യൻ ഓയിൽ സെർവോ ല്യൂബ് സ്‌റ്റോക്കിസ്റ്റ് ലെജി വർഗീസ് വിതരണം ചെയ്യുന്നു. മോഹൻ ജോർജ്, റോണി മാത്യു, തോമസ് മത്തായി കരിക്കംപള്ളിൽ, ശ്രീകുമാർ എ., അനിൽ ജോർജ് തുടങ്ങിയവർ സമീപം.

ആലപ്പുഴ: കോട്ടയത്തു നടക്കുന്ന 38ാമതു ഗിരിദീപം ബഥനി സ്റ്റേറ്റ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്‌സ്, ഗേൾസ് ടീമുകളെ സെർവോ സ്‌പോൺസർ ചെയ്യും.

വൈ.എം.സി.എ ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഓയിൽ സെർവോ ല്യൂബ് സ്‌റ്റോക്കിസ്റ്റ് ലെജി വർഗീസ് ജേഴ്‌സി വിതരണം നിർവഹിച്ചു. റോണി മാത്യു, തോമസ് മത്തായി കരിക്കംപള്ളിൽ, അനിൽ ജോർജ്, മോഹൻ ജോർജ്, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് ബോയ്‌സ് : അശ്വിൻ കൃഷ്ണ (ക്യാപ്ടൻ), എഡ്വിൻ ആന്റണി, രാമാനന്ദ് ജി., അക്ഷയ് മധു, കമൽ രാജ്, നിയോ ജോൺ വിൻസെന്റ്, റയാൻ ജോസഫ്, എൽ.ദേവലാൽ, നിരഞ്ജൻ നായർ, പി.വി.ഹരികൃഷ്ണൻ, ബി.അനന്ദ കൃഷ്ണൻ, ആദി ശങ്കർ. കോച്ച്: ദീപുമോൻ. മാനേജർ: റോണി മാത്യു.

യൂത്ത് ഗേൾസ്: ആർദ്ര എ (ക്യാപ്റ്റൻ), ടെസ ഹർഷൻ, ഫാത്തിമ ഫറാ റെനിഷ്, അമീഷ ഷിബു, മാനസ മനോജ്, വി.എസ്.ദേവിക, അശ്വനി അനിൽകുമാർ, ദേവവരദ പി. ലാൽ, ഹണി ബിനു, ലിയ വർഗീസ്, സഫ്‌ന സിയാദ്, അന്ന തോമസ്. കോച്ച്: എ.ശ്രീകുമാർ. മാനേജർ: ആൽബിന ബിജോയ്.

ക്യാപ്ഷൻ

യൂത്ത് ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്‌സ്, ഗേൾസ് ടീമുകൾക്കുള്ള ജേഴ്‌സി ഇന്ത്യൻ ഓയിൽ സെർവോ ല്യൂബ് സ്‌റ്റോക്കിസ്റ്റ് ലെജി വർഗീസ് വിതരണം ചെയ്യുന്നു. മോഹൻ ജോർജ്, റോണി മാത്യു, തോമസ് മത്തായി കരിക്കംപള്ളിൽ, ശ്രീകുമാർ എ., അനിൽ ജോർജ് തുടങ്ങിയവർ സമീപം.