p
പാലമേൽ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയുടെ ക്യു ആർ കോഡ് പതിക്കൽ പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : ഹരിത കർമ്മസേനയ്ക്ക് മാലിന്യ ശേഖരണ സഹായത്തിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിയ്ക്ക് പാലമേൽ പഞ്ചായത്തിൽ തുടക്കമായി.
കെൽട്രോൺ വികസിപ്പിച്ച മൊബൈൽ ആപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ മാസവും മാലിന്യ ശേഖരണത്തിനെത്തുമ്പോൾ ക്യു ആർ കോഡ് സ്‌കാൻ ചെയ്യുന്നതോടെ വേഗത്തിൽ പ്രവർത്തനങ്ങൾ നടത്താനാവും. പഞ്ചായത്തുതല ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിച്ചു .ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശശി ,അക്ഷിത , അംഗങ്ങളായ ആശ ,സുമി ഉദയൻ,അസി.സെക്രട്ടറി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.