l
പാണാവള്ളി ജവഹർ യുവജന സ്വാശ്രയ സംഘത്തിന്റെ ലഹരി വിരുദ്ധ റാലി പൂച്ചാക്കൽ സി.ഐ അജയ് മോഹൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പൂച്ചാക്കൽ: പാണാവള്ളി ജവഹർ യുവജന സ്വാശ്രയ സംഘത്തിന്റെ പത്താമത് വാർഷികത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി. പൂച്ചാക്കലിൽ നിന്ന് ആരംഭിച്ച റാലി പൂച്ചാക്കൽ സി.ഐ അജയ് മോഹൻ ഫ്ളാഗ് ഓഫ് ചെയ്തു.
ഗാന്ധിസ്മാരക സേവാകേന്ദ്രം ജനറൽ സെക്രട്ടറി രമാ രവീന്ദ്രമേനോൻ, ചേർത്തല സബ് സെന്റർ ചെയർമാൻ ശ്രീധരൻ, സെക്രട്ടറി മിനി അംബുജാക്ഷൻ, പാണാവള്ളി മേഖലാ സ്വാശ്രയ സമിതി പ്രസിഡന്റ് ഷാജഹാൻ , വാർഡ് മെമ്പർ കെ.ഇ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.