മാന്നാർ: കുളഞ്ഞിക്കാരാഴ്മ ഗുരുക്ഷേത്രത്തിൽ നവരാത്രി പൂജ ആരംഭിച്ചു. നവരാത്രിയോടനുബന്ധിച്ച് ഗുരുക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ശാരദാമണ്ഡപത്തിൽ അനശ്വരീയം കുമാരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശാരദാ നാമ മന്ത്രാർച്ചന നടത്തും. തുടർന്ന് എല്ലാദിവസവും ജനനീ നവരത്‌ന മഞ്ജരി ആലാപനവും പ്രാർത്ഥനയും ഉണ്ടായിരിക്കും. സിന്ധു സജീവൻ, അശ്വതി വേണുഗോപാൽ, ആഷിമാ മധു, എന്നിവർ ജനനീ നവരത്ന മഞ്ജരി എന്ന കൃതിയെ ആസ്പദമാക്കി പ്രഭാഷണം നടത്തും. നവരാത്രി പൂജ ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാ സംഘം പ്രസിഡന്റ്‌ സുജാ സുരേഷ്, സെക്രട്ടറി ലതാ ഉത്തമൻ, അനശ്വരീയം കുമാരി സംഘം പ്രസിഡന്റ്‌ അശ്വതി വേണുഗോപാൽ എന്നിവർ സംസാരിച്ചു.