മാന്നാർ: പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇന്ന് ലോക ഹൃദയ ദിനാഘോഷം നടത്തും. ആശുപത്രിയിലെ കാർഡിയോളജിയിൽ ഹൃദയ ചികിത്സ നടത്തിയ രോഗികൾ അവരുടെ അനുഭവം പങ്കുവെക്കുന്ന 'ഹാർട്ട്‌ ടു ഹാർട്ട്‌' പ്രോഗ്രാം വൈകിട്ട് 4 ന് നിരണം ഭദ്രാസനാധിപൻ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ മാത്യു.ടി.തോമസ് എം.ൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായെത്തുന്ന ചലച്ചിത്ര സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ 'ഹൃദയം വിനീതം' സംഗീത നിശ അവതരിപ്പിക്കും.