അരൂർ: ടോറസ് ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂർ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപമാണ് റോഡിൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞ് ഗതാഗതം സ്തംഭിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയുടെ കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിലേക്ക് മെറ്റൽ പൊടിയുമായി എത്തിയ ടോറസ് ലോറിയാണ്, യു ടേൺ തിരിയുതിനിടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ദേശീയ പാതയുടെ കുറുകെ കിടക്കേണ്ടി വന്നത്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം . അരൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഏറെ സമയത്തിനു ശേഷം ഗതാഗതം പുന:സ്ഥാപിച്ചത്.