ചേർത്തല:കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സുവർണജൂബിലി സമ്മേളനം ഒക്‌ടോബർ 17,18,19 തീയതികളിൽ ചേർത്തലയിൽ ചേരും. 17ന് വൈകിട്ട് നാലിന് 10,000 കയർത്തൊഴിലാളികളുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

18,19 തീയതികളിലെ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. സെന്റർ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനാകും. മന്ത്റി പി.രാജീവ്,ടി.എം.തോമസ് ഐസക് തുടങ്ങിയവർ പങ്കെടുക്കും. 12ന് പതാകദിനം ആചരിക്കും.സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകൾ ആരംഭിച്ചു.