 
ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പറയിടീലിന്റെ ഭാഗമായി കരകളിൽ നിന്നുമുള്ള പറയെടുപ്പ്
ഒക്ടോബർ രണ്ടു വരെ എരുമക്കുഴി ഭാഗത്തു നടക്കും.ആഗസ്റ്റ് 29 നു തുടങ്ങിയ പറയിടീൽ നൂറനാട് പാലമേൽ പഞ്ചായത്തുകളിൽപ്പെട്ട 16 കരകളിലായിട്ടാണ് നടത്തുന്നത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുതുകാട്ടുകരയിലെ പറയിടീൽ പൂർത്തിയാക്കിയിരുന്നു. ഒക്ടോബർ 9 മുതൽ 12 വരെ പള്ളിക്കൽ പയ്യനല്ലൂർ കരകളിലെ പറ സ്വീകരിക്കും. 16, 17 ദിവസങ്ങളിൽ ഉളവുക്കാട്ടും 19 മുതൽ 21 വരെ കുടശ്ശനാട്ടു നിന്നും പറയെടുക്കും. 23നു നെടുകുളഞ്ഞി മുറിയിലും, 24,25 ഇടക്കുന്നത്തും ഒക്ടോബർ 30, 31 തീയതികളിൽ നടുവിലേമുറി കരയിലും പറയെടുപ്പ് പൂർത്തിയാക്കും.