s

കായംകുളം: ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയെത്തുടർന്ന് കോട്ടയം പെരുമ്പായിക്കാട് പാറൻപുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബുവിനെയാണ് (23) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്സർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.