
കായംകുളം: ബൈക്ക് യാത്രികരായ ദമ്പതികളെ തടഞ്ഞുനിറുത്തി ആക്രമിച്ച കേസിലെ മൂന്നാം പ്രതി പത്തിയൂർ എരുവ മുറിയിൽ ഷാലിമാർ വീട്ടിൽ ആദിലിനെ (20) കായംകുളം പൊലീസ് പിടികൂടി. വധശ്രമക്കേസിൽ ഉൾപ്പെടെ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ആദിൽ. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്സർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദിലിന്റെ സഹോദരൻ ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് കായംകുളം പൊലീസ് അറിയിച്ചു