മാവേലിക്കര: സ്നൈറ്റ് ഐ.ടി.ഐയിലെ എസ്.സി, എസ്.ടി സ്റ്റൈപെൻഡറി സീറ്റിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 10ന് മാവേലിക്കര സ്നൈറ്റ് ഐ.ടി.ഐ ഓഫീസിൽ നടക്കും. അപേക്ഷകർ ഒറിജിനൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുമായി രക്ഷാകർത്താവിനൊപ്പം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.