മാവേലിക്കര: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിചാരണ നടപടികൾ മാവേലിക്കര ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. പോപ്പുലർ ഫ്രണ്ട്,
എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തുള്ള ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾ വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണയ്ക്കായി പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരാകും.