മാവേലിക്കര : അഖിലകേരള വിശ്വകർമ്മ മഹാസഭ 1007ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പൂജവയ്പ്, ആയുധപൂജ, വിദ്യാരംഭം എന്നിവ ശാഖാ മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ നടക്കും. 3ന് വൈകിട്ട് 5ന് പൂജവെയ്പ്പ്, 4ന് വൈകിട്ട് 5ന് ആയുധപൂജവയ്പ്, 5ന് രാവിലെ 7ന് പൂജയെടുപ്പ്, 7.30ന് വിദ്യാരംഭം എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ഡി.സുരേഷ് കുമാർ, എസ്.സുരേഷ് എന്നിവർ അറിയിച്ചു.