a
എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലുമല റെയില്‍വേ മേല്‍പ്പാലം നിര്‍മാണം നടത്തുന്ന സ്ഥലം സന്ദർശിക്കുന്നു

മാവേലിക്കര​ : കിഫ്ബി വഴി 38.22 കോടി ചെലഴിവഴിച്ച് നിർമിക്കുന്ന കല്ലുമല റെയിൽവേ മേല്പാലം നിർമ്മാണത്തിനുള്ള അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പദ്ധതി സ്ഥലം സന്ദർശിച്ചു. കല്ലിടലിന് ശേഷം സാമൂഹികാഘാത പഠനത്തിന് ഏജൻസിയെ ചുമതലപ്പെടുത്തൽ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കൽ, ഭൂമി ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കൽ, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കൽ എന്നീ പ്രവർത്തനങ്ങളും നടക്കും.

ഭൂമി ഏറ്റെടുക്കന്നതിനുള്ള സ്‌പെഷ്യൽ തഹസീൽദാരെ ഈ മാസം 15 നാണ് നിയമിച്ചത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഒഫ് കേരള മാനേജർ മൊഹ്സീൻ ബക്കർ, സ്‌പെഷ്യൽ തഹസീൽദാർ എസ് .സിന്ധു, റവന്യു ഇൻസ്‌പെക്ടർ സി.ആർ.നദി, ജൂനിയർ സൂപ്രണ്ട് സവിത ഭരതൻ, സർവയർ എൽസി ക്ലീറ്റസ്, ഡി.തുളസീദാസ്, സെൻ സോമൻ എന്നിവർ എം.എൽ.ക്കൊപ്പമുണ്ടായിരുന്നു.