ചാരുംമൂട് : താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം കടുവിനാൽ കുറ്റിവിള വടക്കതിൽ പ്രദീപ് (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടത്. നൂറനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.