ഹരിപ്പാട്: ചരിത്രപുരുഷൻ ആറാട്ടുപുഴവേലായുധ പണിക്കരെ ലോകജനതക്കുമുന്നിൽ അഭ്രപാളികളിലൂടെ അവതരിപ്പിച്ച സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ, നടൻ സിജു വിത്സൺ തുടങ്ങിയ അണിയറ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി, സാമൂഹിക മുന്നേറ്റ മുന്നണി ആറാട്ടുപുഴ പഞ്ചായത്ത്‌ കമ്മിറ്റി സ്വാഗത സംഘം രൂപീകരണ യോഗം മംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. സാമൂഹിക മുന്നേറ്റ മുന്നണി സംസ്ഥാന ചെയർമാൻ കെ. പി .അനിൽദേവ് യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ കെ രാജീവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി.സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ബി അബ്‌ദുൽസലാം, സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.കോന്നി ഗോപകുമാർ, ഡി. കാശിനാഥൻ, മെമ്പർ പ്രസീദ സുധീർ, ആർ. ചന്ദ്രൻ, രാധാകൃഷ്ണൻ സമുദ്ര, കരുനാഗപ്പള്ളി യൂണിറ്റ് ഭാരവാഹികളായ കുഞ്ഞുമോൻ പല്ലിയിൽ, എസ്. രവി, രാജേഷ് കടമ്പനാട്, യു.ടി. ബിനു ബാബു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ വിജയിപ്പിക്കുന്നതിലേക്കായി 101അംഗങ്ങൾ അടങ്ങിയ സ്വാഗത സംഘത്തിന് രൂപം നൽകി. എ.എം ആരിഫ് എം.പി, രമേശ് ചെന്നിത്തല എം. എൽ.എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.സജീവൻ, (രക്ഷാധികാരികൾ), ഡി. കാശിനാഥൻ (ചെയർമാൻ), കെ.രാജീവൻ (വൈസ് ചെയർമാൻ), ജി.സുരേഷ് (കൺവീനർ), പ്രസീദ സുധീർ, എസ്. ജയറാം, ബി.വിപിൻ, ഗീത സിദ്ധാർഥൻ (വൈസ് ചെയർമാന്മാർ), യു.റ്റി ബിനു ബാബു, കെ.ശശീന്ദ്രൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.